ഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിലെ പുരുഷ സിംഗിള്‍സിലെ നിലവിലെ ചാമ്ബ്യനായ ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. ഡെന്‍മാര്‍ക്കിന്റെ റസ്മു ജന്‍കെയ്‌ക്കെതിരെ 21-16, 15-21,18-21നാണ് ലക്ഷ്യയുടെ തോല്‍വി.
നിലവിലെ പുരുഷ ഡബിള്‍സ് ചാമ്ബ്യന്‍മാരായ സാത്വിക് സായിരാജ്- ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റില്‍ നിന്ന് പിന്മാറി. സാത്വികിന് വയറ്റിലേറ്റ പരിക്കാണ് സഖ്യത്തിന്റെ പിന്മാറ്റത്തിന് കാരണം. സാത്വികിന്റെ അടിവയറ്റിലാണ് പരിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ ലിയു യു ചെന്‍- ഒയു ഷുവാന്‍ യി സഖ്യത്തിനെതിരെ ഇന്നലെ നടക്കേണ്ട മത്സരത്തിന് മുന്‍പാണ് ഇന്ത്യന്‍ ജോഡി പിന്മാറ്റം പ്രഖ്യാപിച്ചത്.

