തൃശൂര്‍: മെഡിക്കല്‍ കോളേജ് കാമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ്. വൃത്തിഹീനമായിട്ടും ഇന്ത്യന്‍ കോഫി ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറെയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറേയും അന്വേഷണ വിധേയമായി സ്ഥലം മാറ്റി.
പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉന്നതതല അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് നടന്ന ഉന്നതതല അന്വേഷണത്തില്‍ വളരെ വൃത്തിഹീനമായാണ് കോഫീ ഹൗസ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ കോഫി ഹൗസ് യൂണിറ്റിന് തദ്ദേശ സ്ഥാപനത്തിന്റെ ലൈസന്‍സും ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കോഫീഹൗസ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

