ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്ലിന് ഇരട്ട സെഞ്ചുറി. ഇതോടെ ഏറ്റവും കുറച്ചു മത്സരങ്ങളില്‍ നിന്നും ആയിരം റണ്‍സ് തികച്ച താരമെന്ന വിശേഷണവും ഗില്ലിനു സ്വന്തം. പത്തൊമ്ബതു മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടം കൈവരിക്കുന്നത്.
ഗില്ലിന്റെ 208 റണ്‍സിന്റെ കരുത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. പടുകൂറ്റന്‍ സ്കോറിലേക്കുള്ള പ്രയാണത്തില്‍ ത്രസിപ്പിക്കുന്ന ഇന്നിങ്സാണ് കാഴ്ചവച്ചത്. 149 പന്തില്‍ 19 ഫോറും 9 സിക്സറും നേടിയാണ് 208 തികച്ചത്. നാല്പ്പത്തൊമ്ബതാം ഓവറിലെ ആദ്യ മൂന്നു പന്തും ഗില്‍ ഗാലറിയിലെത്തിച്ചു. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്.

