ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വ്യാഴാഴ്ച്ച കശ്മീരിലേക്ക് കടക്കും. ലഖൻപൂരിൽ മുൻ മുഖ്യമന്ത്രി ഭാരത് ജോഡോ യാത്രയ്ക്ക് സ്വീകരണം നൽകും. എം കെ സ്റ്റാലിൻ, ഉദ്ദവ് താക്കറെ ഉൾപ്പെടയുള്ള നേതാക്കൾ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും.
അതേസമയം, കശ്മീരിലെ ബനിഹാളിൽ റിപ്പബ്ലിക്ക് ദിനത്തിൽ രാഹുൽ ഗാന്ധി ത്രിവർണ പതാക ഉയർത്തും. പിന്നീട് യാത്ര ശ്രീനഗറിലേക്ക് കടക്കും. ജനുവരി 27 നാണ് യാത്ര ശ്രീനഗറിലെത്തുന്നത്. ജനുവരി 30 നാണ് ഭാരത് ജോഡോയുടെ സമാപനം. ദേശീയ പതാകയേന്തിയായിരിക്കും കശ്മീരിൽ ഭാരത് ജോഡോ യാത്ര നടക്കുക. നല്ല ആരോഗ്യമുള്ളവരായിരിക്കണം ശ്രീനഗറിൽ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ പങ്കെടുക്കേണ്ടതെന്നാണ് സുരക്ഷാ ഏജൻസികൾ നൽകിയിരിക്കുന്ന നിർദ്ദേശം.
യാത്രയിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ചില പ്രദേശങ്ങളിൽ കാൽനട യാത്ര ഒഴിവാക്കി പകരം ഇവിടെ കാർ ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

