സുനാമി ഇറച്ചി; പിടിച്ചെടുത്ത ബില്ലുകളിൽ പേരുള്ള 49 ഹോട്ടലുകളുടെ ലിസ്റ്റ് പുറത്തുവിട്ട് കളമശേരി നഗരസഭ

കൊച്ചി: കളമശ്ശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടി. നാൽപ്പതിലേറെ കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പൊലീസും നഗരസഭാ വിഭാഗവും നടത്തിയ സംയുക്ത റെയ്ഡിൽ പിടിച്ചെടുത്ത ബില്ലുകളിൽ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്.

ഈ ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങൾ കളമശ്ശേരി നഗരസഭ പുറത്തുവിട്ടിരുന്നില്ല. എന്നാൽ, പ്രതിഷേധം ശക്തമായതോടെ ഹോട്ടലുകളുടെ പേര് വിവരങ്ങൾ നഗരസഭ പുറത്ത് വിട്ടു. 49 ഹോട്ടലുകളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടിക അപൂർണമാണെന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്.

സുനാമി ഇറച്ചി വാങ്ങിയെന്ന് സംശയിക്കുന്ന ഹോട്ടലുകളുടെ പേര് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാറും, ഡിവൈഎഫ്‌ഐയും വൻ പ്രതിഷേധം നടത്തിയിരുന്നു.