ഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ആദ്യ റൗണ്ടില്‍ മലയാളി താരം എച്ച്.എസ് പ്രണോയിയെ വീഴ്ത്തി സഹഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ പ്രീ ക്വാര്‍ട്ടറില്‍.
21-14, 21-15 എന്ന സ്കോറിനായിരുന്നു ലക്ഷ്യയുടെ ജയം. കഴിഞ്ഞയാഴ്ച മലേഷ്യ ഓപ്പണില്‍ പ്രണോയ് ലക്ഷ്യയെ തോല്‍പ്പിച്ചിരുന്നു. അതേസമയം വനിതാവിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി.വി സിന്ധു ആദ്യ റൗണ്ടില്‍ അട്ടിമറിക്കപ്പെട്ടു. തായ്ലാന്ഡിന്റെ സുപാനിഡ കേറ്റ്തോംഗാണ് 21-14,22-20ന് സിന്ധുവിനെ ഞെട്ടിച്ചത്. മലേഷ്യ ഓപ്പണിലും സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

