കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു

തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഇന്ന് രാവിലെ 11 മണിയോടെ ഹാക്ക് ചെയ്യപ്പെട്ടു.

പേജ് തിരിച്ചുപിടിക്കാനുള്ള ഊര്‍ജിത ശ്രമം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്റെ ഔദ്യോഗിക വീഡിയോകള്‍ അടക്കമുള്ളവയാണ് ചാനലില്‍ നല്‍കിയിരുന്നത്.