തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതു ഇടങ്ങളിലും ഓഫീസുകളിലും ഇനി മുതൽ മാസ്‌ക് നിർബന്ധമാണ്. കടകളിലും, സ്ഥാപനങ്ങളിലും സാനിറ്റൈസർ കരുതണമെന്നും സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ഒരു മാസത്തേക്കാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കടകൾക്ക് പുറമേ, തിയേറ്ററുകൾ, ഇവന്റുകൾ എന്നിവിടങ്ങളിലും സാനിറ്റൈസർ നിർബന്ധമാണ്. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.

