ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ ഹര്‍ജികള്‍ സുപ്രീംകോടതി മൂന്നംഗ ബഞ്ചിന് വിട്ടു. വിഷയം മൂന്നംഗ ബെഞ്ചിന് വിടണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, വിധിയിലെ ചില ഭാഗങ്ങള്‍ ഭേദഗതി ചെയ്യുമെന്നും വിധിയില്‍ മാറ്റം വന്നാല്‍ പുനപരിശോധന വേണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. വിശദമായി വാദം കേട്ട സുപ്രീംകോടതി മൂന്നംഗ ബഞ്ച് ഇത് കേള്‍ക്കട്ടെയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. നേരത്തേ രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട ഹര്‍ജികളാണ് ഇന്ന് കോടതി പരിഗണിച്ചത്.
വിധിക്ക് മുന്‍പ് തന്നെ കരട് വിഞ്ജാപനം പലയിടത്തും വന്നെങ്കിലും, എന്നാല്‍ ഈക്കാര്യം കോടതിയെ അറിയിക്കാനായില്ലെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. സുതാര്യമായി ജനങ്ങളില്‍ നിന്നടക്കം അഭിപ്രായങ്ങള്‍ കരട് വിഞ്ജാപനത്തിനായി തേടിയിരുന്നു. ഇതുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വിധിയെന്ന് കേന്ദ്രം വാദിച്ചു. എന്നാല്‍, കൊണ്ട് ഉദ്ദേശിച്ച നല്ലവശമല്ല നിലവില്‍ നടക്കുനതെന്നും അമിക്കസ് ക്യൂറി കോടതിയില്‍ ചൂണ്ടിക്കാട്ടി.

