ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മീറ്റ്. വീഡിയോ കോള്‍ സമയത്ത് ഇമോജികള്‍ ഉപയോഗിക്കാനുള്ള അവസരമാണ് ഗൂഗിള്‍ നല്‍കുന്നത്.
ഇമോജികള്‍ കൊണ്ടുവരുമെന്ന് ഗൂഗിള്‍ ഒരു വര്‍ഷം മുമ്ബ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത്രയും കാലം വൈകി. ഓഡിയോ ഓഫ് ആണെങ്കിലും ഇമോജി ഉപയോഗിക്കാമെന്ന് ഗൂഗിള്‍ പറയുന്നു.
വാട്ട്സ്ആപ്പിലെ പോലെ ഇമോജികളുടെ നിറം മാറ്റാനും ഗൂഗിള്‍ മീറ്റ് നിങ്ങളെ അനുവദിക്കുന്നു. ആദ്യ ഘട്ടത്തില്‍, വെബ് വഴി ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നവര്‍ക്കും ഐഒഎസിലും പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കാന്‍ വൈകുമെന്നാണ് അറിയുന്നത്.

