മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ശബരിമലയില്‍

മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ശബരിമലയില്‍ ദര്‍ശനം നടത്തി. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നാല് പുരുഷ ജഡ്ജിമാരും ഏക വനിതാ ജഡ്ജിയും അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. ഇന്ദുമല്‍ഹോത്ര മാത്രമായിരുന്നു അന്ന് യുവതീ പ്രവേശനത്തെ എതിര്‍ത്തിരുന്നത്.

അതേസമയം, മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണ വിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വ്യക്തമാക്കിയത്. മതപരമായ കാര്യങ്ങളില്‍ നീതിക്ക് യുക്തമായി തീരുമാനമെടുക്കാവുന്നതല്ലെന്നും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനയ്ക്കും സംരക്ഷണം ഉറപ്പ് നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.