കോണ്‍ഗ്രസ് എം പി കുഴഞ്ഞുവീണ് മരിച്ചു; സംഭവം ഭാരത് ജോഡോ യാത്രയ്ക്കിടെ

ജലന്ധര്‍: ഭാരത് ജോഡോ യാത്രയ്ക്കിടെ ജലന്ധറില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി സന്തോഖ് സിംഗ് ചൗധരി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം രാവിലെ പഞ്ചാബിലെ ജലന്ധറില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെ സന്തോഖ് സിംഗ് ചൗധരി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഫില്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എംപിയുടെ മരണത്തെ തുടര്‍ന്ന് ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു.