സംസ്ഥാനത്ത് സർവകലാശാലകളെ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്; ആരോപണവുമായി ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്ത് സർവകലാശാലകളെ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരിമിതമായ അധികാരമുപയോഗിച്ച് സർവകലാശാലകളെ സംരക്ഷിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കെടിയുവിൽ അടക്കം വിസിയുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാങ്കേതിക സർവകലാശാലയിലെ വിവാദങ്ങളിൽ കക്ഷിചേരാനില്ല. ആത്യന്തികമായി ദോഷം വിദ്യാർഥികൾക്കാണെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.