ഒരു ദിവസത്തെ മുഴുവൻ ഊർജത്തിനായി രാവിലെ ആരോഗ്യകരമായ ഭക്ഷണരീതി തെരഞ്ഞെടുക്കണം. രാവിലെ ഉണർന്നയുടൻ ചില പാനീയങ്ങൾ കുടിച്ചാൽ ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. അത്തരം പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
ഗ്രീൻ ടീ
രാവിലെ കുടിക്കാൻ ഏറ്റവും മികച്ച പാനീയങ്ങളിലൊന്നാണ് ഗ്രീൻ ടീ. ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളെ ക്രമപ്പെടുത്താനും ശരീരത്തിൽ കൊഴുപ്പ് അടിയാതിരിക്കാനും ഗ്രീൻ ടീ സഹായിക്കും. ശരീരത്തിന് വേണ്ട ഊർജ്ജം നിലനിർത്താനും ഇത് വളരെ നല്ലതാണ്.
ഇളനീർ
ഇളനീർ കുടിക്കുന്നത് ഒരു ദിവസത്തേയ്ക്ക് വേണ്ട മുഴുവൻ ഊർജ്ജവും പ്രദാനം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോളൈറ്റുകളാണ് ഇതിന് സഹായിക്കുന്നത്. ഇളനീരിൽ അടങ്ങിയിരിക്കുന്ന സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം പോലുള്ള ഇലക്ട്രോലൈറ്റുകളാണ് ഊർജ്ജവും ഉന്മേഷവും നിലനിർത്തുന്നത്. പിഎച്ച് ബാലൻസ് നിയന്ത്രിക്കാനും നിർജലീകരണം തടയുന്നതിനും ഇളനീർ കുടിക്കുന്നത് പ്രയോജനപ്രദമാണ്.
കോഫി
കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫൈൻ ശരീരത്തിന് വേണ്ട എൻജി നൽകാൻ സഹായിക്കും. അതിനാൽ കോഫി കുടിക്കുന്നതും ഗുണം ചെയ്യും.
ബനാന സ്മൂത്തി
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം നാഡികളുടെയും പേശികളുടെയും പ്രവർത്തനം മെച്ചപ്പെടുത്തും. ബനാനയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് ശരീരത്തിന് വേണ്ട ഊർജം നൽകുകയും ചെയ്യും.

