എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

കൊച്ചി: യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചല്ല നിയമനമെന്ന് വ്യക്തമാക്കി എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജിലെ ബിജു കുമാര്‍, തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളേജിലെ വി ആര്‍ ജയദേവന്‍ എറണാകുളം ഗവണ്‍മെന്റ് ലോ കോളേജിലെ ബിന്ദു എം നമ്പ്യാര്‍ എന്നിവരുടെ നിയമനമാണ് അസാധുവാക്കിയത്.

യുജിസി മാനദണ്ഡ പ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ സര്‍ക്കാരിന് ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പല്‍ നിയമനം ചോദ്യം ചെയ്ത് എറണാകുളം ലോ കോളജിലെ അധ്യാപകനായ ഡോക്ടര്‍ ഗിരിശങ്കര്‍ എസ് എസ് ആണ് ട്രിബ്യൂണലിനെ സമീപിച്ചത്.