പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന് അർഹതയില്ല; കർശന നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന് അർഹതയില്ലെന്ന് ഹൈക്കോടതി. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുത്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും അനുവദിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പണിമുടക്ക് നിയമവിരുദ്ധമാണ്. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം നൽകുന്നതിലൂടെ പണിമുടക്ക് പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. വിഷയത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.