രോഗപ്രതിരോധ ശേഷി ഉയർത്താൻ കഴിക്കേണ്ട ഫലവർഗങ്ങൾ…..

ആരോഗ്യം സംരക്ഷണത്തിന് ഏറ്റവും പ്രധാനം രോഗപ്രതിരോധ ശേഷിയാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ പെട്ടെന്ന് രോഗം ബാധിക്കും. രോഗപ്രതിരോധ ശേഷി ഉയർത്താൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. വിറ്റാമിനുകളും മറ്റും അടങ്ങിയ പഴങ്ങൾ പതിവായി കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ പ്രതിരോധശേഷി ഉയർത്തും. ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്സിൽ വിറ്റാമിൻ സി ധാരാളമായുണ്ട്. വിറ്റാമിൻ, കാത്സ്യം എന്നിവയാൽ സമ്പുഷ്ടമായ ഓറഞ്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കും.

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഫലവർഗമാണ് പേരക്ക. വിറ്റാമിൻ എ, സി, ബി, കെ, ഫൈബർ, പൊട്ടാസ്യം, കാത്സ്യം, അയൺ, ഫോസ്ഫറസ് എന്നിവ പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ സി, ഇ, തുടങ്ങി നിരവധി ആൻറിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുളളതാണ് ആപ്പിൾ. ഇവ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയ, കലോറി കുറഞ്ഞ ആപ്പിൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ മികച്ചതാണ്.

പ്രതിരോധശേഷി ഉയർത്താൻ മികച്ച ഒന്നാണ് മാതളം. ആൻറി ഓക്‌സിഡന്റുകളും മാതളത്തിൽ ധാരാളമായുണ്ട്. ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മാതളം കഴിക്കുന്നത് നല്ലതാണ്.