കൊച്ചിയിലെ ലഹരിമാഫിയയെ കര്‍ശനമായി നേരിടുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍

കൊച്ചി: മയക്കുമരുന്നിനു ഇനി ഒരു കുട്ടിയും അടിമയാകാന്‍ പാടില്ലെന്നതാണ് പൊലീസ് നിലപാടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കര്‍ശന നടപടികള്‍ സ്വീകരിക്കും. ഏറ്റവും നല്ല നിയമപാലകര്‍ ഉള്ള സിറ്റിയാണ് കൊച്ചി. അതുകൊണ്ട് തന്നെ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകും. കൊച്ചിയിലെ ലഹരിമാഫിയയെ കര്‍ശനമായി നേരിടുമെന്നും’ കമ്മീഷണര്‍ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ വര്‍ഷം കൈക്കൂലി വാങ്ങുന്നതിനിടെ 47 ട്രാപ്പ് കേസുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയിലായി. 47 കേസുകളിലായി 56 ഉദ്യോഗസ്ഥരെ കൈക്കൂലിയുമായി കൈയോടെ പിടികൂടി. 20 റവന്യൂ ഉദ്യോഗസ്ഥരും 15 തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥരും പിടിയിലായി. രജിസ്‌ട്രേഷന്‍, സഹകരണം, പൊലീസ്, ആരോഗ്യം, ഇറിഗേഷന്‍ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പിടിയിലായി