തിരുവനന്തപുരം: ശ്രദ്ധനേടി ഓട്ടോ ടാക്സി ബുക്കിങ് ആപ്ലിക്കേഷനായ ‘ടുക്സി’. 2021 ലാണ് ഈ ആപ്ലിക്കേഷൻ ആരംഭിച്ചത്. ഓട്ടോതൊഴിലാളികളെ സംഘടിപ്പിച്ച് അവർക്ക് കൃത്യമായ വരുമാനം ഉറപ്പുവരുത്തുക എന്ന ആശയത്തിലാണ് ടുക്സി ആവിഷ്ക്കരിച്ചത്.
ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഗവൺമെന്റ് അംഗീകൃത മീറ്റർ ചാർജ് ഉറപ്പുവരുത്തുക, സുരക്ഷിതമായ യാത്രയും താങ്ങാവുന്ന നിരക്കും ഉറപ്പാക്കുക തുടങ്ങിയവയാണ് ആപ്പിന്റെ ലക്ഷ്യം. റോഡിലെ തിരക്കോ കാലാവസ്ഥയിലെ മാറ്റങ്ങളോ ഒന്നും ടുക്സിയിൽ നിരക്ക് കൂട്ടുന്നതിന് കാരണമാകില്ല. ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം പുറപ്പെടുന്ന സ്ഥലവും എത്തിച്ചേരേണ്ട ഇടവും ചേർക്കുമ്പോൾ തന്നെ ഏറ്റവും അടുത്തുള്ള ഡ്രൈവർക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നു.
സുതാര്യമായ പെയ്മെന്റ് ഇടപാടുകളാണ് ടുക്സിയുടേതെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. ബുക്കിങ് നടത്തുമ്പോൾ ഈടാക്കുന്ന ചെറിയൊരു ചാർജാണ് തങ്ങളുടെ വരുമാനമെന്നും കമ്പനി വിശദീകരിച്ചു. എറണാകുളം, തിരുവനന്തപുരം, തൃശൂർ തുടങ്ങിയ ജില്ലകളിൽ 4,500-ലധികം ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് ടുക്സിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2023 ജനുവരിയോടെ കൊച്ചിയിലും തിരുവനന്തപുരത്തും ടാക്സി സേവനങ്ങൾ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നതായാണ് വിവരങ്ങൾ.

