മുംബൈ: ഷാരൂഖ് ഖാന്‍ നായകനാകുന്ന പഠാന്‍ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. ചിത്രത്തിലെ ചില ഭാഗങ്ങളില്‍ ഗാനങ്ങളില്‍ അടക്കം മാറ്റം വരുത്തി ചിത്രം വീണ്ടും സര്‍ട്ടിഫിക്കേഷന് സമര്‍പ്പിക്കാന്‍ സിബിഎഫ്‌സി ചെയര്‍പേഴ്‌സണ്‍ പ്രസൂണ്‍ ജോഷി നിര്‍ദേശിച്ചുവെന്നാണ് എഎന്‍ഐയുടെ റിപ്പോര്‍ട്ട് പറയുന്നത്.
നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പേരില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു പഠാന്‍. എന്നാല്‍ നാളുകള്‍ക്ക് മുന്‍പ് ചിത്രത്തിലെ ബെഷ്‌റം രം?ഗ് എന്ന ആദ്യ?ഗാനം റിലീസ് ചെയ്തതോടെ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുക ആയിരുന്നു. ?ഗാനരം?ഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് ഒരുവിഭാ?ഗത്തെ ചൊടിപ്പിച്ചത്. പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നും ബഹിഷ്‌കരിക്കണമെന്നുമുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നു.
എന്നാല്‍, വിവാദങ്ങള്‍ ഒരു വഴിക്ക് പുരോഗമിക്കുമ്പോള്‍ ചിത്രം ഉണ്ടാക്കുന്ന ഹൈപ്പില്‍ പ്രീ റിലീസ് ബിസിനസ് നന്നായി നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പഠാന്റെ ഒടിടി അവകാശങ്ങള്‍ ഇതിനകം തന്നെ കോടികള്‍ക്ക് വിറ്റുപോയതായാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോ പഠാന്റെ ഒടിടി അവകാശം സ്വന്തമാക്കിയെന്നാണ് വിവരം. ജനുവരിയില്‍ തീയറ്ററില്‍ എത്തുന്ന പഠാന്‍ മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ഒടിടി റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

