ചില്ലറയില്ലേ? വിഷമിക്കേണ്ട…കെഎസ്ആര്‍ടിസിയും ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക്

തിരുവനന്തപുരം: ഇനിമുതല്‍ കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് തുക ഫോണ്‍പേയിലൂടെ നല്‍കാം. ബാലന്‍സ് കിട്ടിയില്ലന്ന തോന്നലും, ചില്ലറയില്ലാത്തതിന്റെ പേരില്‍ കണ്ടക്ടറുമായി തര്‍ക്കിക്കേണ്ടിയും വരില്ല.

ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ടിക്കറ്റ് തുക നല്‍കേണ്ടത്. പണം അടച്ച മെസേജ് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തിയാല്‍ മതി. ബുധനാഴ്ച മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.