നവീകരണ പ്രവര്‍ത്തനം; അട്ടപ്പാടി ചുരത്തില്‍ ഗതാഗതം നിരോധിച്ചു

അട്ടപ്പാടി ചുരത്തിലെ ഒന്‍പതാം വളവില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ഈ മാസം 31 വരെ പൂര്‍ണമായും ചുരത്തിലെ ഗതാഗതം നിരോധിച്ചു. ആംബുലന്‍സുകളെയും പോലീസ് വാഹനങ്ങളെയും മാത്രം ഈ സമയം കടത്തിവിടും.

ഇന്ന് രാവിലെ ആറ് മുതല്‍ 31ന് വൈകിട്ട് ആറ് വരെയാണ് വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡില്‍ ഇന്റര്‍ലോക്ക് ഇടും.

അതേസമയം, പൊതുജനങ്ങള്‍ക്കായി നിരോധനമുള്ള ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മണ്ണാര്‍ക്കാട് മുതല്‍ ഒന്‍പതാം വളവിന് സമീപം വരെ സര്‍വീസ് നടത്തും. ഒന്‍പതാം വളവിന് ശേഷം പത്താം വളവ് മുതല്‍ ആനക്കട്ടി വരെ സ്വകാര്യ ബസുകളും ഒരോ മണിക്കൂര്‍ ഇടവേളയില്‍ സര്‍വീസ് നടത്തും.