തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ തിരുവനന്തപുരത്ത് വ്യത്യസ്ത ഇടങ്ങളിൽ കടലിൽ കുളിക്കാനിറങ്ങിയ നാലു പേരെ കാണാതായി. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മറ്റു മൂന്നു പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പുത്തൻ തോപ്പ് സ്വദേശി ശ്രേയസ് (16), കണിയാപുരം സ്വദേശി സാജിദ് (19) എന്നിവരെ പുത്തൻതോപ്പിനു സമീപമാണ് കടലിൽ കാണാതായത്.
അഞ്ചുതെങ്ങ് മാമ്പള്ളിയിൽ സാജൻ ആന്റണി (34) എന്നയാളെ കാണാതായി. തുമ്പയ്ക്കു സമീപം കടലിൽ കുളിക്കാൻ ഇറങ്ങി തിരയിൽപ്പെട്ട തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോയാണ് മരണപ്പെട്ടത്.
തിരയിൽപ്പെട്ട ഇയാളെ രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായി. മഴയ്ക്കിടെ കടൽ പ്രക്ഷുബ്ദമായ സ്ഥിതിയിലായിരുന്നു. ഈ അവസ്ഥയിലാണ് ഇവർ കടലിൽ കുളിക്കാൻ ഇറങ്ങിയത്. ശക്തമായ അടിയൊഴുക്കും കടലിൽ ഉണ്ടായിരുന്നു. അതേസമയം, ശ്രേയസിന്റെയും സാജിദിന്റെയും കൂടെ കടലിൽ പോയ മറ്റൊരാളെ രക്ഷപ്പെടുത്തി.

