കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമൽ ധഹലിനെ നേപ്പാൾ പ്രധാനമന്ത്രിയായി നിയമിച്ചു

കാഠ്മണ്ഡു: പുതിയ നേപ്പാൾ പ്രധാനമന്ത്രിയാകാൻ കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമൽ ധഹൽ. രാഷ്ട്രപതി ബിന്ദു ദേവി ഭണ്ഡാരിയാണ് ധഹലിനെ പ്രധാനമന്ത്രിയായി നിയമിച്ചത്. പ്രചണ്ഡ എന്ന പേരിലാണ് ധഹൽ അറിയപ്പെടുന്നത്.

ഇത് മൂന്നാംതവണയാണ് മാവോയിസ്റ്റ് സെന്റർ ചെയർമാനായ പ്രചണ്ഡ നേപ്പാൾ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ രാഷ്ട്രപതി നേരത്തെ പാർട്ടികളെ ക്ഷണിച്ചിരുന്നു. പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് യൂണിഫൈഡ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയുടെയും മറ്റ് ചെറുപാർട്ടികളുടെയും പിന്തുണ പ്രചണ്ഡയ്ക്ക് ലഭിച്ചിരുന്നു.

തിങ്കളാഴ്ച്ച വൈകിട്ട് നാലു മണിക്കാണ് പ്രചണ്ഡയുടെ സത്യപ്രതിജ്ഞ നടക്കുക.