പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താൻ മുഖ്യമന്ത്രി; ബഫർ സോൺ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർ സോൺ വിഷയം ഉൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് കൂടിക്കാഴ്ച്ച നടക്കുന്നതെന്നാണ് വിവരം. കൂടിക്കാഴ്ച്ചയ്ക്കായി മുഖ്യമന്ത്രി സമയം തേടിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കെ റെയിൽ വിഷയത്തെ കുറിച്ചും പ്രധാനമന്ത്രിയും നരേന്ദ്ര മോദിയും സംസാരിക്കും. പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി ഈയാഴ്ച്ച പിണറായി വിജയൻ ഡൽഹിയിൽ എത്തുന്നുണ്ട്. ഇതിനിടെയായിരിക്കും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടക്കുക. അതേസമയം, കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടി ലഭിച്ചില്ലെന്നാണ് വിവരം.

ബഫർ സോണിൽ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികൾ ഉയരുന്നുണ്ട്. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫർ പരിധിയിൽ പെട്ടതിന്റെ ഫോട്ടോകൾ സഹിതമാണ് പല പരാതികളും ലഭിച്ചിട്ടുള്ളത്.