അനധികൃത സ്വത്ത് സമ്പാദനം; ഇ പി ജയരാജനെതിരെ ഗുരുതര ആരോപണം

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ ഗുരുതര ആരോപണം. ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി സി പി എം നേതാവ് പി ജയരാജനാണ് രംഗത്തെത്തിയത്.

സി പി എം സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജൻ ഇക്കാര്യം ആരോപിച്ചത്. കണ്ണൂരിലെ ആയൂർവേദ റിസോർട്ടിന്റെ പേരിലാണ് ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയതെന്നാണ് പി ജയരാൻ പറയുന്നത്.

ഇ പി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാൻ സംസ്ഥാന കമ്മിറ്റിയിൽ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.റിസോർട്ടിന്റെ ഡയറക്ടർമാർ ഇ പി ജയരാജന്റെ ഭാര്യയും മകനുമാണ്. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണെന്നും പി ജയരാജൻ വ്യക്തമാക്കി. ആരോപണം എഴുതി നൽകണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർദ്ദേശിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം.