പിഎസ്ജി ക്ലബ്ബുമായുള്ള കരാര്‍ ലയണല്‍ മെസ്സി 2024 വരെ നീട്ടി. ലോകകപ്പ് ഇടവേളക്ക് ശേഷം മെസ്സിയുമായി കരാര്‍ ചര്‍ച്ചകളിലേക്ക് കടക്കുമെന്ന് പിഎസ്ജി സൂചന നല്‍കിയിരുന്നു.
മെസ്സിയും കിലിയന്‍ എംബാപ്പെയും ക്ലബ്ബിനൊപ്പം വേണമെന്നായിരുന്നു പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലീഫി നേരത്തേ അറിയിച്ചിരുന്നത്. 2021 ആഗസ്റ്റ് 10ന് ബാഴ്സലോണ വിട്ട് പി.എസ്.ജിയിലെത്തിയ മെസ്സി ഇത്തവണ ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

