ശരിയായ ഭക്ഷണത്തിലൂടെ മാത്രമെ നല്ല ആരോഗ്യമുള്ള ശരീരം നേടിയെടുക്കാന്‍ കഴിയൂ. ആരോഗ്യമുള്ള ശരീരം എന്നത് ഏതൊരു പുരുഷന്‍റെയും ആഗ്രഹങ്ങളിലൊന്നാണ്. പുരുഷന്‍റെ ലൈംഗികശേഷിയും ആരോഗ്യവും വര്‍ധിപ്പിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. ഇവ ഏതൊക്കെയാണെന്നും എന്തൊക്കെയാണ് പുരുഷന്മാര്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങളെന്നു നോക്കാം.
ആരോഗ്യകരമായ കൊഴുപ്പിന്‍റെ ഉറവിടമാണ് നട്സ്. ഇവ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗങ്ങളെ ചെറുക്കാനും സഹായിക്കും. കൂടാതെ പുരുഷന്മാർ ദിവസവും നട്സ് കഴിക്കുന്നത് പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. അതിനാൽ പുരുഷന്മാർ നിർബന്ധമായും നട്സ് കഴിക്കണം.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. അതിനാല്‍ മത്തി, ചൂര, സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ പുരുഷന്മാർ ധാരളമായി കഴിക്കേണ്ടതുണ്ട്.
ദഹനസംവിധാനത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന നാരുകള്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കണം. കൂടുതല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗത്തിന്‍റെയും ടൈപ്പ് 2 പ്രമേഹത്തിന്‍റെയും സാധ്യതയും കുറയ്ക്കും. ഗ്രീന്‍പീസ്, ചിയ വിത്തുകള്‍, ഫ്ളാക്സ് സീഡുകള്‍, മത്തങ്ങ വിത്തുകള്‍ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
തക്കാളിയിലുള്ള ലൈസോപീൻ, പൊട്ടാസ്യം, വിറ്റാമിൻ സി തുടങ്ങിയ ഘടകങ്ങൾ പ്രതിരോധവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും. തക്കാളി കഴിക്കുന്നത് പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കും.

