തിരുവനന്തപുരം: കേരളാ പോലീസിൽ നിയമനം. ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇതിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.
ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം എന്നതാണ് യോഗ്യത. 18 മുതൽ 26 വയസുവരെയുള്ളവർക്ക് അപേക്ഷ നൽകാം.
ശാരീരിക യോഗ്യതകൾ സംബന്ധിച്ചുള്ള അറിയിപ്പും ഇതിനൊപ്പം കേരള പൊലീസ് നൽകിയിട്ടുണ്ട്. 168 സെ മീ ഉയരവും 81 -86 സെ മീ നെഞ്ചളവുമാണ് ശാരീരിക യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് പി എസ് സി വെബ്സൈറ്റ് സന്ദർശിക്കാം. 2023 ജനുവരി 18 ാം തിയതിയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

