മുമ്പ് ഉപയോഗിച്ചിരുന്ന കാക്കി നിറത്തിലുള്ള യൂണിഫോമിലേക്ക് ജീവനക്കാരെ തിരികെ കൊണ്ടുവരാനൊരുങ്ങി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. വിവിധ തൊഴിലാളി യൂണിയനുകള്‍ ഇക്കാര്യമാവശ്യപ്പെട്ട് നേരത്തെ മാനേജ്‌മെന്റിനെ സമീപിച്ചിരുന്നു.
കെഎസ്ആര്‍ടിസിയില്‍ കാലത്തിനനുസരിച്ചുള്ള പുതുമയും പ്രൊഫഷണലിസവും കൊണ്ടുവരാനുള്ള മാറ്റത്തിന്റെ ഭാഗമായി 30 വര്‍ഷത്തിലധികമായി ഉപയോഗിച്ചു വന്നിരുന്ന കാക്കി യൂണിഫോമിന് 2015 മുതലാണ് മാറ്റം വന്നത്. ഇതോടെ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീലം പാന്റുമാക്കിയിരുന്നു. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാരനിറത്തിലുള്ള യൂണിഫോമും നല്‍കി. ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് മങ്ങിയ വെള്ള ഷര്‍ട്ടും. ഇതില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്‌പെക്ടര്‍ക്കുമാണ് കാക്കി യൂണിഫോം നല്‍കാന്‍ നിലവില്‍ ധാരണയായത്. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം ആയിരിക്കും.
അതേസമയം, സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും യൂണിഫോമില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. യൂണിഫോമിനുള്ള ബള്‍ക്ക് ഓര്‍ഡര്‍ ഉടന്‍ നല്‍കും

