തിരുവനന്തപുരം: പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ യൂണിറ്റിൽ സീനിയർ അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുമരാമത്ത്/ജലവിഭവ/ഹാർബർ എൻജിനിയറിംഗ്/തദ്ദേശ സ്വയംഭരണ/ഫോറസ്റ്റ് വകുപ്പിൽ നിന്ന് ജൂനിയർ സൂപ്രണ്ടോ അതിനു മുകളിലുള്ള തസ്തികകളിൽ നിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം.
2022 ജനുവരി 1ന് 60 വയസിനു താഴെയായിരിക്കണം. പ്രതിമാസ വേതനം 20,065 രൂപ. അപേക്ഷകൾ വെള്ള കടലാസിൽ ബയോഡേറ്റാ സഹിതം സമർപ്പിക്കണം. ഫോൺ: 0477 2261680. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 വൈകിട്ട് നാല് മണി വരെ.
അതേസമയം, ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പിഎംയുവിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

