ചിറ്റൊഗ്രാം: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്ക്. ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയിലാണ് നിലവില്‍. ഇന്ത്യയുടെ സ്‌കോര്‍ മറികടക്കാന്‍ ബംഗ്ലാദേശിന് ഇനിയും 271 റണ്‍സ് വേണം. നാല് വിക്കറ്റെടുത്ത സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ആതിഥേയരെ തകര്‍ത്തത്.
രണ്ടാം ദിനം 278 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ 404 റണ്‍സിന് ഓള്‍ ഔട്ടായി.ഇന്ത്യയുടെ ടോപ് സ്‌കോറര്‍ 90 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് . ശ്രേയസ് അയ്യര്‍ 86 റണ്‍സെടുത്തു. രവിചന്ദ്രന്‍ അശ്വിനും കുല്‍ദീപ് യാദവും ചേര്‍ന്നാണ് ഇന്ത്യയെ 400 കടക്കാന്‍ സഹായിച്ചത്. അശ്വിന്‍ 58 റണ്‍സും കുല്‍ദീപ് 40 റണ്‍സും നേടി.
ബംഗ്ലാദേശിനായി മെഹ്ദി ഹസനും തൈജുല്‍ ഇസ്ലാമും നാല് വിക്കറ്റ് വീതം വീഴ്ത്തി. ഖാലിദ് അഹമ്മദും ഇബാദത്ത് ഹുസൈനും ഓരോ വിക്കറ്റ് വീതവും നേടി.

