ഐഎഫ്എഫ്‌കെയുടെ സമാപന ദിനത്തില്‍ ജാഫര്‍ പനാഹി സംവിധാനം ചെയ്ത നോ ബിയേഴ്‌സ്, ഒപ്പിയം, പലോമ, പ്രോമിസ് മീ ദീസ്, ദി നോവലിസ്റ്റ്‌സ് ഫിലിം എന്നിവ ഉള്‍പ്പടെ 15 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ടര്‍ക്കിഷ് ചിത്രം ദി ഫോര്‍ വാള്‍സ്, മൂന്ന് സ്ത്രീകളുടെ ജീവിതം പ്രമേയമാക്കിയ സിദ്ധാര്‍ഥ് ചൗഹാന്‍ ചിത്രം അമര്‍ കോളനി, സത്യജിത്ത് റേയുടെ ‘ഗോള്‍പ്പോ ബോലിയെ താരിണി ഖൂറോ’ എന്ന ചെറുകഥയെ ആധാരമാക്കി അനന്ത നാരായണ്‍ മഹാദേവന്‍ ഒരുക്കിയ ദി സ്റ്റോറിടെല്ലര്‍, ഡിംനേഷ്യ ബാധിച്ച 84കാരന്റെ കഥ പറയുന്ന മസഹിറോ കൊബായാഷിയുടെ ലിയര്‍ ഓണ്‍ ദി ഷോര്‍ തുടങ്ങിയ ചിത്രങ്ങളും ഇന്ന് പ്രദര്‍ശിപ്പിക്കും .
അതേസമയം, റിസര്‍വേഷന്‍ ഇല്ലാതെ തന്നെ ഇന്ന് ഡെലിഗേറ്റുകള്‍ക്ക് ചിത്രങ്ങള്‍ ആസ്വദിക്കാം. കസാക്കിസ്ഥാന്‍ ചിത്രം സെറെ , മാനുവേലാ മാര്‍ടീലി ചിത്രം 1976, ഹംഗേറിയന്‍ ചിത്രം ദി ഗെയിം, ദി ഫോര്‍ജേര്‍, ബിറ്റര്‍സ്വീറ്റ് റെയ്ന്‍, ദ ഹാപ്പിയസ്‌ററ് മാന്‍ ഇന്‍ ദ വേള്‍ഡ് എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ടാഗോര്‍, കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ തിയേറ്ററുകളിലാണ് വെള്ളിയാഴ്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. സമാപന ചടങ്ങിനോടനുബന്ധിച്ച് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്ന സിനിമ പ്രദര്‍ശിപ്പിക്കും.

