അര്‍ജന്റീനയും ക്രൊയേഷ്യയും ഇന്ന് നേര്‍ക്കുനേര്‍

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഫൈനലുറപ്പിക്കാന്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയും ലൂക്ക മൊഡ്രിച്ചിന്റെ ക്രൊയേഷ്യയും ഇന്ന് നേര്‍ക്കുനേര്‍.

ലുസെയില്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30 മുതലാണ് അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടോളം നീണ്ട ക്വാര്‍ട്ടറില്‍ ഹോളണ്ടിന്റെ വലിയ വെല്ലുവിളി മറികടന്നാണ് അര്‍ജന്റീന സെമി ഉറപ്പിച്ചത്. ഒന്നാം റാങ്കുകാരും ഏറ്രവും കൂടുതല്‍ തവണ ലോകകപ്പ് സ്വന്തമാക്കിയിട്ടുമുള്ള ബ്രസീലിനെ ക്വാര്‍ട്ടറിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മലര്‍ത്തയടച്ചാണ് ക്രൊയേഷ്യ അവസാന നാലില്‍ ഇടം നേടിയത്.

നാളെ രാത്രി നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ നിലവിലെ ചാമ്ബ്യന്‍മാരായ ഫ്രാന്‍സും കറുത്ത കുതിരകളായ മൊറോക്കോയും തമ്മില്‍ ഏറ്രുമുട്ടും.