നിയമസഭ സ്പീക്കറായ ശേഷം ആദ്യമായി സെഷന് നിയന്ത്രിച്ച് എ.എന്‍ ഷംസീര്‍. ‘വ്യത്യസ്തമായ മറ്റൊരു റോളിലേക്കാണ് ഞാന്‍ പോകുന്തന്. നല്ല നിലയില്‍ നടത്താന്‍ കഴിയും. മുന്‍ഗാമികള്‍ ചെയ്തത് പോലെ ചെയ്യം. അംഗങ്ങളുടെ പരാതികളെല്ലാം പരിഹരിക്കും. എല്ലാരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, കോടിയേരിയുടെ ചരമോപചാരം വായിക്കേണ്ടി വരുന്നത് വ്യക്തിപരമായ ദുഃഖമാണ്’- സമ്മേളനം തുടങ്ങുന്നതിന് മുമ്പായി ഷംസീര്‍ പ്രതികരിച്ചു.
അതേസമയം, ഡിസംബര്‍ 15 വരെയാണ് നിയമസഭ സമ്മേളിക്കുക. ഗവര്‍ണറുമായുള്ള പോരും വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ പേരില്‍ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അടക്കം ഉണ്ടായ നിയമന വിവാദങ്ങളും സര്‍ക്കാരിന് പരുക്കുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനിടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് ആരംഭിച്ചത്. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തു നിന്നും നീക്കുന്നത് ഉള്‍പ്പെടെയുള്ള നിയമ നിര്‍മാണങ്ങള്‍ക്കായാണ് സഭ സമ്മേളിച്ചത്.

