റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ കോണിപ്പടിയിൽ നിന്ന് പരിക്കേറ്റതായി റിപ്പോർട്ട്

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ കോണിപ്പടിയിൽ നിന്ന് പരിക്കേറ്റതായി റിപ്പോർട്ട്. മോസ്‌കോയിലെ ഔദ്യോഗിക വസതിയിൽ വെച്ചാണ് അദ്ദേഹത്തിന് പരിക്കേറ്റത്. കോണിപ്പടിയിൽനിന്നുണ്ടായ വീഴ്ചയുടെ ആഘാതത്തിൽ അദ്ദേഹം മലമൂത്ര വിസർജനം നടത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കോണിപ്പടിയിൽ നിന്നും വീണ പുടിന് ഉടൻ തന്നെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ വൈദ്യ സഹായം നൽകി. വഴുതിവീഴലിനെ പ്രതിരോധിക്കുന്ന ചെരുപ്പുകളാണ് പുടിൻ ധരിക്കാറുള്ളത്. പുടിന്റെ വീഴ്ചയുമായി ബന്ധപ്പെട്ട് വിശദാന്വേഷണം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

പുടിന് അർബുദവും പാർക്കിൻസൺ രോഗവും പിടിപെട്ടിട്ടുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് കോണിപ്പടിയിൽനിന്ന് വഴുതി വീണ വാർത്തകൂടി പുറത്തുവരുന്നത്.