വിഴിഞ്ഞം സമരത്തിനെതിരെ പ്രചാരണ ജാഥ നടത്താനൊരുങ്ങി എല്‍ഡിഎഫ്‌

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ 7, 8, 9 തിയ്യതികളിലായി തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ ജാഥ നടത്താനൊരുങ്ങി എല്‍ഡിഎഫ്. ചൊവ്വാഴ്ച്ച വര്‍ക്കലയില്‍ മന്ത്രി പി. രാജീവാണ് ജാഥ ഉദ്ഘാടനം ചെയ്യുന്നത്. 9 ന് സമാപന സമ്മേളനം വിഴിഞ്ഞത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

അതേസമയം, വിഴിഞ്ഞത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. പ്രചാരണ ജാഥ ആര്‍ക്കും എതിരല്ലെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.