തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. ഡാമിലെ ജലനിരപ്പ് 140 അടിയിലെത്തി. ജലനിരപ്പ് 142 അടിയെത്തിയാൽ ഡാം തുറക്കേണ്ടിവരും. ഡാം തുറക്കുന്നതിനു മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പ് തമിഴ്നാട് നൽകിയിട്ടുണ്ട്.
കഴിഞ്ഞ നവംബർ 9നും തമിഴ്നാട് ഇത്തരത്തിൽ ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, കനത്ത മഴയെ തുടർന്ന് സെപ്തംബർ മാസം മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു. ഡാമിന്റെ മൂന്നു ഷട്ടറുകൾ 30 സെന്റിമീറ്ററാണ് ഉയർത്തിയത്.

