കൊവിഷീല്‍ഡിനെതിരെ നിലനില്‍ക്കുന്ന ഹര്‍ജികള്‍ മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

വിവിധ ഹൈക്കോടതികളില്‍ കൊവിഷീല്‍ഡ് വാക്‌സിന് എതിരെ നിലനില്‍ക്കുന്ന ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി. കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ലെന്ന് സുപ്രീംകോടതി നിലപാട് വ്യക്തമാക്കി. ഇരകളായവരെയും കണക്കിലെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം, വാക്‌സിന്‍ കുത്തിവെപ്പിന് പിന്നാലെ മലയാളി പെണ്‍കുട്ടി മരിച്ചതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലക്കം നിലനില്‍ക്കുന്ന ഈ ഹര്‍ജിയടക്കം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്. ഹര്‍ജി തള്ളിയതിനാല്‍ ഇരകളായവര്‍ക്ക് അതാത് ഹൈക്കോടതികളില്‍ കേസുമായി മുന്നോട്ടു പോകാന്‍ സാധിക്കും.