കോട്ടയം: മന്നം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടകനാകാൻ ശശി തരൂർ. 2023 ജനുവരി 2ന് പെരുന്നയിൽ നടക്കുന്ന നായർ മഹാസമ്മേളനമാണ് ശശി തരൂർ ഉദ്ഘാടനം ചെയ്യുന്നത്.
നായർ സമുദായംഗം എന്നതിനപ്പുറം വിശ്വപൗരൻ എന്ന നിലയിലാണ് ശശി തരൂരിനെ എൻഎസ്എസ് ആസ്ഥാനത്തേക്ക് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചതെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു.
ഏറെക്കാലമായമായുള്ള അകൽച്ച അവസാനിപ്പിച്ചുകൊണ്ടാണ് ശശി തരൂരിനെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പെരുന്നയിലേക്ക് ക്ഷണിച്ചത്. ശശി തരൂർ വിവാദം സംസ്ഥാനമൊട്ടാകെ കത്തിനിൽക്കുന്നതിനിടെയാണ് എൻഎസ്എസിന്റെ നീക്കം.

