തിരുവനന്തപുരം: ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് 4-5 വർഷം പ്രവൃത്തി പരിചയമുള്ള PGT ENGLISH അധ്യാപകരെയും 2-3 വർഷം പ്രവൃത്തി പരിചയമുള്ള PGT (ICT) അധ്യാപകരുടെയും നിയമനം നടത്തുന്നു.
CBSE/ICSE സ്കൂളിൽ പ്രവൃത്തി പരിചയമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ വിശദമായ ബയോഡേറ്റ glp@odepc.in ലേക്ക് നവംബർ 30നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.
അതേസമയം, കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കാറഡുക്ക ബ്ലോക്ക് കൃഷിശ്രീ സെന്റർ അഗ്രിക്കൾച്ചറൽ ടെക്നീഷ്യൻ തസ്തികകളിൽ ബേഡഡുക്ക, കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 50 വയസ്സിന് താഴെ. തെങ്ങ്/ കവുങ്ങ് കയറ്റ തൊഴിലാളികൾ, കാർഷിക യന്ത്രങ്ങളിൽ പരിശീലനം ലഭിച്ചവർ/പ്രവർത്തനം അറിയുന്നവർ, ചെടികളിൽ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് പരിശീലനം ലഭിച്ചവർ/അറിയുന്നവർ, നെൽ കൃഷി സംബന്ധമായ പ്രവൃത്തി പരിചയമുള്ളർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി നവംബർ 30. അപേക്ഷ കുണ്ടംകുഴി, കുറ്റിക്കോൽ എന്നിവിടങ്ങളിലുള്ള സ്റ്റേഷനറി കടകളിൽ ലഭിക്കും. അപേക്ഷയോടൊപ്പം ആധാർ കാർഡിന്റെ പകർപ്പ് നൽകണം. ഫോൺ 9961301937, 9961301937.

