ഭോപ്പാൽ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് പ്രിയങ്കാ ഗാന്ധി. ബുധനാഴ്ച ഭാരത് ജോഡോ യാത്ര മധ്യപ്രദേശിൽ എത്തിയപ്പോഴാണ് പ്രിയങ്കാ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത്. ആദ്യമായാണ് പ്രിയങ്കാ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നത്.
രാഹുലും പ്രിയങ്കയും തോളോടുതോൾ ചേർന്നു നടക്കുന്ന ചിത്രം കോൺഗ്രസ് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്. സച്ചിൻ പൈലറ്റും മുതിർന്ന നേതാക്കളായ ദ്വിഗ്വിജയ് സിങ്, കമൽ നാഥ് തുടങ്ങിയവരും യാത്രയിൽ പങ്കുചേർന്നു.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയ്ക്ക് വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരുന്നത്. മധ്യപ്രദേശിൽ നിന്ന് രാജസ്ഥാനിലേക്കാണ് ഭാരത് ജോഡോ യാത്ര പ്രവേശിക്കുന്നത്. സെപ്തംബർ 7-നാണ് ഭാരത് ജോഡോ യാത്ര പര്യടനം ആരംഭിച്ചത്.

