ന്യൂഡല്‍ഹി: മലബാര്‍ പര്യടനത്തില്‍ ശശി തരൂരിന്റെ നീക്കം പാര്‍ട്ടി വിരുദ്ധമെന്ന് കരുതുന്നില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രതികരിച്ചു.
‘തരൂരിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍. വിഷയത്തില്‍ എഐസിസി അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ല. ചെറിയ വിഷയം മാത്രമാണ് ഇപ്പോഴത്തേത്. ഗ്രൂപ്പിസമൊന്നുമില്ല. വിഷയത്തില്‍ കെപിസിസി അധ്യക്ഷനുമായി സംസാരിച്ചിരുന്നു. പ്രശ്‌നം കെപിസിസി തന്നെ പരിഹരിക്കും’- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വെള്ളിയാഴ്ച കേരളത്തിലെത്തുന്ന താരിഖ് അന്‍വര്‍ കോഴിക്കോട്ടു വെച്ച് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ശശി തരൂര്‍ വിഷയവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.

