കണ്ണൂർ: ശശി തരൂരിന് പിന്തുണയുമായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മലബാർ പര്യടനത്തിന്റെ ഭാഗമായി ശശി തരൂർ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഇന്ന് രാവിലെയായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. കോൺഗ്രസിലെ പുതിയ സംഭവവികാസങ്ങൾ ശശി തരൂർ താനുമായി പങ്കിട്ടെന്ന് അദ്ദേഹം കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
തരൂരിനെപ്പോലെ ഒരാൾ കോൺഗ്രസിന്റെ നേതൃത്വത്തിലേയ്ക്ക് വരുന്നത് ഗുണം ചെയ്യുമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. എല്ലാ രാഷ്ട്രീയക്കാരെയും സ്വാഗതം ചെയ്യുന്നതാണ് സഭയുടെ നിലപാട്. അത്തരത്തിലൊരു സന്ദർശനമാണ് തരൂരിന്റേത്. പൊതു രാഷ്ട്രീയ കാര്യങ്ങൾ ചർച്ചയായെങ്കിലും രാഷ്ട്രീയത്തിലെ രാഷ്ട്രീയം ചർച്ച ചെയ്തിട്ടില്ല. സഭ നേരിടുന്ന പ്രശ്‌നങ്ങളൊന്നും ചർച്ചാ വിഷയമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

