തിരുവനന്തപുരം: രാജ്ഭവനിലെ 20 താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പുറത്ത്. 2020 ഡിസംബർ മാസത്തിലാണ് 20 താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്.
അഞ്ച് വർഷം മാത്രം സേവനപരിചയമുള്ള കുടുംബശ്രീ മുഖേന നിയമിതരായവരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു ഗവർണർ കത്തിൽ ആവശ്യപ്പെട്ടിരുന്നത്. രാജ്ഭവനിലെ തൽക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.
ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ദിലീപിനെ സ്ഥിരപ്പെടുത്താനാണ് ഗവർണർ ശുപാർശ ചെയ്തത്. ഇതിനായി ‘സൈഫർ അസിസ്റ്റന്റ്’ എന്ന തസ്തിക ഫോട്ടോഗ്രാഫർ തസ്തികയാക്കി പുനർനാമകരണം ചെയ്യണമെന്നും ഗവർണർ കത്തിൽ പറഞ്ഞിരുന്നു.
അതേസമയം, ഗവർണറുടെ പ്രത്യേക താൽപ്പര്യപ്രകാരം മുഖ്യമന്തിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ട് ഫ്രെബുവരി 17 ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വിശദമാക്കുന്നു.

