കോഴിക്കോട്: ശശി തരൂരിന്റെ കോഴിക്കോട് ജില്ലയിലെ പര്യടനത്തെ കുറിച്ച് തരൂര്‍ അറിയിച്ചിരുന്നില്ലെന്നും എം കെ രാഘവന്‍ എംപിയാണ് ജില്ലാ കമ്മിറ്റിയെ വിവരം അറിയിച്ചതെന്നും വിശദീകരിച്ച് ഡിസിസി രംഗത്ത്. തരൂരിന്റെ പര്യടനം വിഭാഗീയ പ്രവര്‍ത്തനമാണന്ന വാര്‍ത്തകള്‍ വന്നു. അതാണ് പരിപാടിയില്‍ നിന്നും പിന്മാറാന്‍ യൂത്ത് കോണ്‍ഗ്രസിന് നിര്‍ദേശം നല്‍കിയതെന്നും ഡിസിസി വ്യക്തമാക്കി.
അതേസമയം, തരൂര്‍ ഡിസിസിയെ അറിയിച്ചിരുന്നെങ്കില്‍ ഡിസിസി തന്നെ എല്ലാം ചെയ്യുമായിരുന്നുവെന്ന് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റ സംഘടന സംവിധാനം അനുസരിച്ചല്ല തരൂര്‍ പര്യടനം തയാറാക്കിയതെന്നും, ഡിസിസിയോട് ആലോചിച്ചാണ് പരിപാടിയില്‍ നിന്നും പിന്മാറിയതെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹീനും പറഞ്ഞു.

