പടവെട്ട് സിനിമയുടെ സംവിധായകന് ലിജു കൃഷ്ണക്കെതിരെ ഡബ്ല്യുസിസി നടത്തിയ പത്രസമ്മേളത്തിന് ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടിയുമായി പടവെട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെതിരെ അതിരൂക്ഷമായ ആരോപണങ്ങളാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഗീതു മോഹന്‍ദാസ് ആവശ്യപ്പെട്ട മാറ്റങ്ങള്‍ ചിത്രത്തില്‍ ചെയ്യാന്‍ തയ്യാറാകാതെ ഇരുന്നത് കൊണ്ട് സംവിധായകന് ലിജുവിനെ മാനസികമായി പീഡിപ്പിക്കയും അഭ്യൂഹങ്ങള്‍ പരത്തുകയുമാണ് ചെയ്തിരിക്കുന്നതെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
സത്യം WCC അറിയണം..!
ഗീതുമോഹന്‍ദാസിനെതിരെ സംവിധായകന് ലിജു കൃഷ്ണയും പടവെട്ടിന്റെ അണിയറ പ്രവര്‍ത്തകരും വെളിപ്പെടുത്തിയ സത്യങ്ങള്‍ കള്ളമാണെന്ന് പറയുന്നതിന്റെ ഔചിത്യം WCC വ്യക്തമാക്കണം.
എന്ത് അടിസ്ഥാനത്തിലാണ് ഈ മറുപടി ഒരു സംഘടന എന്ന നിലയില്‍ നിങ്ങള്‍ പൊതുജങ്ങളോട് പങ്കിടുന്നത്..? ഒരു ആരോപണം ഉണ്ടാകുമ്ബോള്‍ ആരോപണ വിധേയരെയും അത് ഉന്നയിക്കുന്നവരെയും ഒരുപോലെ കേള്‍ക്കുക എന്ന മര്യാദ പാലിക്കപ്പെടേണ്ടതാണ്. പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ WCC എന്ന സംഘടനയുടെ ഭാഗത്തുനിന്നും ആരും വിളിക്കുകയോ ബന്ധപ്പെടുകയോചെയ്തിട്ടില്ല. തികച്ചും ഏകപഷീയമായ നിലപാടും വിചാരണയും ഒരു പൊതു സംഘടനയുടെ മര്യാദകളില്‍ പെടുന്നതല്ല. WCC എന്ന സംഘടനയുടെ ആശയങ്ങളെയും സിനിമ മേഖലയില്‍ സംഘടനയുടെ ആവശ്യകതയെയും ഞങ്ങള്‍ എന്നും ബഹുമാനിക്കുകയും സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ്. മറുപക്ഷമാണെന്ന് പറഞ്ഞു ചാപ്പ കുത്തി മാറ്റിനിര്‍ത്തപ്പെടുത്താന്‍ ശ്രമിക്കേണ്ട. അത് ഒരു ജനാതിപത്യ ബോധമില്ലായ്മയാണ്. സംഘടന വിമര്‍ശനത്തിന് വിധേയമാകണം എങ്കില്‍ അത് സ്വാഗതം ചെയ്യപ്പെടണം. രേവതിച്ചേച്ചിയെ പൊലുള്ള മുതിര്‍ന്ന അംഗങ്ങള്‍ ഇതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്. ഗീതു മോഹന്‍ദാസിനെ പോലുള്ള ശക്തര്‍ സംഘടനയ്ക്ക് മുകളില്‍ വളരുമ്ബോള്‍, അവരുടെ അധികാര ദുര്‍വിനിയോഗത്തിലൂടെ കളങ്കപ്പെടുന്നത് WCC യിലൂടെ സ്ത്രീത്വത്തിന് പുരോഗതി എന്ന പ്രതീക്ഷകൂടിയാണ്.
വെളിപ്പെടുത്തിയ സത്യങ്ങള്‍ സംഘടനയ്ക്കും പൊതുജനത്തിനും ഒന്നുകൂടെ വ്യക്തമാക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഗീതുമോഹന്‍ദാസ് ഒരു പുതുമുഖ സംവിധാനകനില്‍ വര്‍ഷങ്ങളായി നടത്തുന്ന വേട്ടയാടലിന്റെയും പീഡനങ്ങളുടെയും സത്യങ്ങള്‍ അടങ്ങിയ പരാതി ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു. ഇത് ഇന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകള്‍ക്കും നിയമ സ്ഥാപങ്ങള്‍ക്കും പടവെട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ അയച്ചിരുന്ന പരാതിയുടെ പകര്‍പ്പാണ്.
We propose to raise a revolution against the lie that the privileged has the monopoly of the truth.
ചര്‍ച്ചകളെ ഭയമില്ലാതെ സ്വാഗതം ചെയ്യുന്നു. സത്യം ജയിക്കട്ടെ..!

