ന്യൂഡൽഹി: ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്തിൽ മാസ്ക് ഉപയോഗം നിർബന്ധമാക്കിയുള്ള ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ. കോവിഡ് കേസുകളിൽ കുറവുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണം ഒഴിവാക്കിയത്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിമാന യാത്രയിൽ മാസ്കോ ഫെയ്സ്കവറോ ധരിക്കൽ നിർബന്ധമില്ല. യാത്രക്കാർക്ക് വേണമെങ്കിൽ അവരുടെ താത്പര്യത്തിനനുസരിച്ച് ധരിക്കാം.
അതേസമയം, കോവിഡ് ഭീഷണി മുൻനിർത്തി വിമാനത്തിൽ അറിയിപ്പുകൾ നൽകുന്നത് തുടരാമെങ്കിലും അതിന് പിഴയോ മറ്റു ശിക്ഷകളോ ഉള്ളതായി അറിയിക്കേണ്ടതില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്.

