കോളിഫ്‌ളവർ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്………

നമ്മളിൽ പലർക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് കോളിഫ്‌ളവർ. എന്നാൽ കോളിഫ്‌ളവർ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. കോളിഫ്ളവർ അമിതമായി കഴിക്കുകയാണെങ്കിൽ അതിൽ അടങ്ങിയിരിക്കുന്ന നാരുകളുടെയും വെള്ളത്തിന്റെയും അളവ് ശരീരത്തിൽ വർദ്ധിക്കും, ഇതിലൂടെ മലബന്ധം, ഗ്യാസ്, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടേക്കാനിടയുണ്ട്. ദഹനപ്രശ്‌നങ്ങളുള്ളവർ കോളിഫ്‌ളവർ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.

തൈറോയിടുള്ളവരും കോളിഫ്ളവർ അമിതമായി കഴിക്കുന്നത് നല്ലതല്ല. ഗർഭകാലത്ത് കോളിഫ്‌ലവർ കഴിക്കുന്നത് ദോഷകരമാണെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു. ഗര്ഭിണികൾ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷം കോളിഫ്‌ളവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാവും നല്ലത്.

ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കാൻ കഴിയുന്ന പ്യൂരിൻ എന്ന മൂലകം കോളിഫ്‌ളവറിൽ ഉണ്ടെന്നും അതുമൂലം ഭാവിയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുമെന്നുമുള്ള പഠനങ്ങളും നേരത്തെ പുറത്തുവന്നിട്ടുണ്ട്.