ഗുണങ്ങളിൽ മുൻനിരയിൽ: ചെറിപ്പഴം കഴിക്കാം, ആരോഗ്യം നേടാം…

വളരെയേറെ പോഷക ഗുണങ്ങളുള്ള ഒന്നാണ് ചെറിപ്പഴം. വിറ്റാമിനുകളും ധാതുക്കളും ഇതിൽ ധാരാളമായുണ്ട്. പൊട്ടാസ്യം, പോളിഫെനോൾ ആന്റി- ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ചെറി, ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എല്ലാ ചെറികളിലും ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റിഓക്സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തും.

വ്യായാമം മൂലമുള്ള വേദനയും പേശികളുടെ തകരാറും കുറയ്ക്കാനും ചെറിപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് ചെറിപ്പഴങ്ങൾ. കായിക താരങ്ങളെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വേണ്ടി ചെറി ജ്യൂസ് കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. ചെറികളിൽ അടങ്ങിയിട്ടുള്ള മെലറ്റോണിൻ, ആന്റി-ഇൻഫ്‌ലമേറ്ററി കെമിക്കൽസ് എന്നിവ മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ ചെറി ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിൽ വളരെ കുറഞ്ഞ അളവിൽ മാത്രമെ കലോറി അടങ്ങിയിട്ടുള്ളു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ചെറികളിൽ മെലറ്റോണിൻ എന്ന ഹോർമോൺ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഉറക്കമില്ലായ്മ പരിഹരിക്കാനും ചെറി സഹായിക്കും.